ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ മിന്ത്ര ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന കാര്‍ട്ടൂണ്‍ നിര്‍മിച്ചെന്ന് വ്യാജ പ്രചാരണം [24 Fact check]

-/ മെര്‍ലിന്‍ മത്തായി

ബോയ്‌കോട്ട് തനിഷ്‌ക് എന്ന ഹാഷ്ടാഗിന് പിന്നാലെ ബോയ്‌കോട്ട് മിന്ത്ര ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ മിന്ത്ര ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന കാര്‍ട്ടൂണ്‍ നിര്‍മിച്ചെന്നാണ് വ്യാജ പ്രചാരണം

ദുശ്ശാസനന്‍ ദ്രൗപതിയെ വസ്ത്രാക്ഷേപം നടത്തുമ്പോള്‍, ദ്രൗപതിക്കായി, ഓണ്‍ലൈന്‍ ഷോപ്പായ മിന്ത്രയില്‍, പുതിയ വസ്ത്രം തപ്പുന്ന ശ്രീകൃഷ്ണനാണ് കാര്‍ട്ടൂണില്‍. ഇത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നും ഇത് നിര്‍മിച്ച മിന്ത്ര ബഹിഷ്‌കരിക്കണം എന്നുമാണ് പ്രചാരണം.

എന്നാല്‍ പ്രചരിക്കുന്ന കാര്‍ട്ടൂണിന് മിന്ത്രയുമായി യാതൊരു ബന്ധവുമില്ല. 2016 ഓഗസ്റ്റ് 16 ന് ഇത് സംബന്ധിച്ച് വിശദീകരണവും വന്നിട്ടുണ്ട്. സ്‌ക്രോള്‍ ഡോള്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് ഈ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തതിരിക്കുന്നത്. ഡല്‍ഹിയില്‍, ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് സ്‌ക്രോള്‍ ഡോള്‍. രസകരമായ കാര്‍ട്ടൂണുകളും ചിത്രങ്ങളും ഇതിന് മുന്‍പും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ കാര്‍ട്ടൂണ്‍, വിവാദമായതോടെ ക്ഷമ ചോദിച്ച് സ്‌ക്രോള്‍ ഡോള്‍, ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. വിവാദത്തിന് പിന്നാലെ മിന്ത്രയും വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

Story Highlights boycott myntra trends on social media – fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top