കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 173 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 173 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 172 റണ്‍സെടുത്തു.

നിതീഷ് റാണയാണ് കൊല്‍ക്കത്തയ്ക്കായി പൊരുതിയത്. 61 പന്തില്‍ നാലു സിക്‌സും 10 ഫോറുമടക്കം 87 റണ്‍സാണ് നിതീഷ് നേടിയത്. മികച്ച തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. 53 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്ത ശേഷമാണ് ശുഭ്മാന്‍ ഗില്‍ – റാണ ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്.

17 പന്തില്‍ നാല് ഫോര്‍ അടക്കം 26 റണ്‍സാണ് ഗില്‍ നേടിയത്. ഏഴു പന്തില്‍ ഏഴ് റണ്‍സെടുത്ത് സുനില്‍ നരെയ്ന്‍, 12 പന്തില്‍ 15 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ എന്നിവര്‍ പുറത്തായി. ദിനേഷ് കാര്‍ത്തിക് 21 റണ്‍സോടെയും രാഹുല്‍ ത്രിപാഠി മൂന്നു റണ്‍സോടെയും പുറത്താകാതെ നിന്നു.

ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയ്ക്കായി ലുംഗി എന്‍ഗിഡി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സാന്റ്‌നര്‍, രവീന്ദ്ര ജഡേജ, കരണ്‍ ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

Story Highlights csk vs kkr 173-run target for CSK

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top