ചെന്നൈയില്‍ കനത്ത മഴ; ചിലയിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

chennai heavy rain

ചെന്നൈയില്‍ കനത്ത മഴ. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. വരും മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതാണ് ഇന്നലെ മുതല്‍ ചെന്നൈയില്‍ കനത്ത മഴ അനുഭവപ്പെടാന്‍ കാരണം. നുംഗംബക്കം, മീനമ്പക്കം മേഖലകളിലായി 20 സെന്റീമീറ്റര്‍ വരെ മഴ രേഖപ്പെടുത്തി. 2014 ഒക്ടോബറിന് ശേഷം ആദ്യമായാണ് നഗരത്തില്‍ ഒരു ദിവസം ഇത്രയധികം മഴ ലഭിക്കുന്നത്.

Read Also : ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചു; തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത മഴ

മൈലാപ്പൂര്‍, എഗ്മൂര്‍,തിരുവാന്‍മിയൂര്‍ എന്നിവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. നഗരത്തില്‍ ഗതാഗതം തടസപ്പെട്ടു. ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ചെങ്കല്‍പെട്ട്, തിരുവള്ളൂര്‍, കാഞ്ചിപുരം എന്നിവിടങ്ങളില്‍ മഴ തുടരുകയാണ്. വരും മണിക്കൂറുകളില്‍ റെഡ് ഹില്‍സ്, തിരുവല്ലൂര്‍, തിരുട്ടാനി എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Story Highlights chennai, heavy rain, flood

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top