ബിഹാറില്‍ ആദ്യ ഘട്ടത്തില്‍ 54.26 ശതമാനം പോളിംഗ്

bihar election

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടന്ന ബിഹാറില്‍ പോളിംഗ് രേഖപ്പെടുത്തിയത് 54. 26 ശതമാനം.രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ മൂന്നിനാണ് നടക്കുക. ഇന്നലെയായിരുന്നു ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് നടന്നത്.

പ്രാദേശിക പാര്‍ട്ടികളെ ഹിന്ദുത്വാടിത്തറയുള്ള വിഭാഗങ്ങളാക്കി മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയുടെ പരീക്ഷണം കൂടിയാണ് ഈ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ നടക്കുന്നത്. പിന്നാക്ക സമുദായ ശാക്തികരണം ഇതുവരെ പ്രധാന ലക്ഷ്യമായി മുന്നോട്ട് വച്ച് പ്രവര്‍ത്തിച്ച എല്‍ജെപി അതിന് പകരം ‘സീതയുടെ അവകാശങ്ങള്‍ – കാലഘട്ടത്തിന്റെ ആവശ്യം’ എന്ന മുദ്രാവാക്യം ഈ തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ടതായി ഉയര്‍ത്തുന്നു.

Read Also : ബിഹാർ തെരഞ്ഞെടുപ്പ്: 55 ബൂത്തുകളിലെ പോളിംഗ് റദ്ദാക്കണമെന്ന ആവശ്യമായി ആർ.ജെ.ഡി

അയോധ്യയിലെ രാമക്ഷേത്രത്തിന് സമാനമായി ബിഹാറിലെ സീതാമഹരിയില്‍ സീതാക്ഷേത്രം എന്നതടക്കം കാലങ്ങളായി സംഘപരിവാര്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളാണ് മറ്റൊല്ലാ വിഷയത്തിലും ഉപരി പ്രാധാന്യത്തോടെ ഈ തെരഞ്ഞെടുപ്പില്‍ എല്‍ജെപി എറ്റ് ചൊല്ലുന്നത്. ജെഡിയു വിരുദ്ധ നിലപാട് സ്വീകരിക്കുമ്പോഴും എല്‍ജെപിക്ക് പ്രാദേശിക തലത്തില്‍ വലിയ പിന്തുണ ആര്‍എസ്എസ് നല്‍കുന്നതും ഇതിന്റെ ഭാഗമാണ്.

ബിഹാറിലെ സീതാമഹരിയിലായിരുന്നു സീത ജനിച്ചത് എന്നാണ് ഐതിഹ്യം. രാമക്ഷേത്രത്തിന് സമാനമായി ബ്യഹത്തായ ഇവിടെ സീതാ ക്ഷേത്രവും വേണം എന്ന ആവശ്യം സംഘപരിവാര്‍ സംഘടനകള്‍ കാലങ്ങളായി ഉന്നയിക്കുകയും ചെയ്യുന്നു. നിലവിലുള്ള ജാതി സമവാക്യങ്ങള്‍ക്ക് ഉപരി എല്ലാ പിന്നാക്ക മുന്നാക്ക വിഭാഗങ്ങളുടെയും വൈകാരിക പിന്തുണ നേടാനും ഈ ആശയത്തിന് സാധിച്ചിട്ടുണ്ട്. ജെഡിയു വിരുദ്ധ നിലപാട് സ്വീകരിക്കുമ്പോഴും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരായി എല്‍ജെപി മത്സരിക്കാത്തതും അന്തര്‍ധാര സജീവമാണെന്ന് വ്യക്തമാക്കുന്നു.

Story Highlights bihar assembly election, first phase polling

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top