ശിവശങ്കറിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്; ചാർട്ടേഡ് അക്കൗണ്ടന്റിനെ വീണ്ടും ചോദ്യം ചെയ്യും

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ശിവശങ്കറിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ശിവശങ്കറിനെ ഹാജരാക്കുക.
അതേസമയം, സ്വർണക്കടത്തിൽ ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ട് വേണുഗോപാലിനെ വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാകും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുക. കേസിൽ ചാർട്ടേഡ് അക്കൗണ്ടിന്റെ മൊഴി ശിവശങ്കറിന് തിരിച്ചടിയായിരുന്നു.
Read Also :എം. ശിവശങ്കറിന്റെ അറസ്റ്റ്: സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
ഇന്നലെയാണ് ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ആറര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്. ശിവശങ്കർ അറസ്റ്റിലായതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. കള്ളപ്പണ കടത്തിന് സംസ്ഥാനത്ത് ആദ്യം അറസ്റ്റിലാവുന ഐഎഎസ് ഉദ്യോഗസ്ഥനാണ് എം ശിവശങ്കർ.
Story Highlights – M Shivashankar, covid test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here