കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് മര്‍ദനമേറ്റതായി പരാതി

കോട്ടയം കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് മര്‍ദനമേറ്റതായി ആരോപണം. സംഭവത്തില്‍ മുന്‍ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ മേല്‍ശാന്തി പരാതി നല്‍കി. എന്നാല്‍ മേല്‍ശാന്തി തനിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന് ആരോപിച്ച് വീട്ടമ്മ രംഗത്തെത്തി.
ക്ഷേത്രവളപ്പില്‍ അതിക്രമിച്ചുകയറി മര്‍ദിക്കുകയും പൂണൂല്‍ വലിച്ചുപൊട്ടിച്ച് വസ്ത്രാക്ഷേപം ചെയ്‌തെന്നുമാണ് മേല്‍ശാന്തി എം.എന്‍.ശ്രീനിവാസന്‍ നമ്പൂതിരിയും, ദേവസ്വം ബോര്‍ഡ് അധികൃതരും പൊലീസിനു നല്‍കിയ പരാതി. മുന്‍ സെക്രട്ടറി ഡി.സാബു, മുന്‍കമ്മിറ്റിയംഗം പി.ആര്‍.പ്രകാശ് എന്നിവര്‍ക്കെതിരെയാണ് പരാതി. ക്ഷേത്രത്തിലേക്ക് പുറത്തു നിന്നു എണ്ണ കൊണ്ടുവരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് തെളിവെടുപ്പ് നടത്തി.
ദര്‍ശനത്തിന് എത്തിയ വീട്ടമ്മ കൊണ്ടുവന്ന എണ്ണ മേല്‍ശാന്തി സ്വീകരിച്ചില്ലെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. തന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതായും, അപമര്യാദയായി സംസാരിച്ചെന്നും ആരോപിച്ച് ആനക്കല്ല് സ്വദേശി കെ.കെ.സുഷമ്മയും പൊലീസില്‍ പരാതി നല്‍കി. പെരുമാറ്റദൂഷ്യം ആരോപിച്ച് കഴിഞ്ഞ ഭരണസമിതി ആറ് പരാതികള്‍ ദേവസ്വം ബോര്‍ഡിനു നല്‍കിയിട്ടുണ്ടെന്നു പ്രസിഡന്റായിരുന്ന പി.ജീരാജ് അറിയിച്ചു.
മേല്‍ശാന്തി നഗ്‌നതാപ്രദര്‍ശനം നടത്തിയതായും വീട്ടമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടി. മേല്‍ശാന്തിയെ വിശുദ്ധനാക്കാന്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നതായും വീട്ടമ്മ ആരോപിച്ചു.
Story Highlights – madhura meenakshi temple kanjirappally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here