തുറിച്ചു നോട്ടവും സ്ലെഡ്ജിങും; സൂര്യകുമാറിനോട് കോലി ചെയ്തത് മോശമെന്ന് ആരാധകർ: വിഡിയോ

Virat Kohli Suryakumar Yadav

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മാച്ച് വിന്നിംഗ് ഇന്നിംഗ്സുമായി മുംബൈ ഇന്ത്യൻസിനെ വിജയിപ്പിച്ച സൂര്യകുമാർ യാദവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ സംസാരവിഷയം. ഇന്നിംഗ്സിനിടെ സൂര്യകുമാറിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ച വിരാട് കോലിയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് നടക്കുന്നത്.

Read Also : ‘ക്ഷമയോടെ ഇരിക്കൂ’; സൂര്യകുമാർ യാദവിനോട് രവി ശാസ്ത്രി

ഇന്നിംഗ്സിൽ ഡെയിൽ സ്റ്റെയിൻ എറിഞ്ഞ 13ആം ഓവറിലായിരുന്നു സംഭവം. സൂര്യ കവറിലേക്ക് അടിച്ച പന്ത് ഫീൽഡ് ചെയ്ത കോലി താരത്തെ തുറിച്ചു നോക്കിക്കൊണ്ട് അരികിലേക്ക് വന്നു. പതറാതെ തിരികെ നോക്കിയ സൂര്യയുടെ അരികിൽ വന്ന് സൂര്യയെ സ്ലെഡ്ജ് ചെയ്യാനും കോലി ശ്രമം നടത്തി. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ്റെ പ്രകോപന നീക്കത്തിൽ പ്രതികരിക്കാതെ സൂര്യ സാവധാനം നടന്ന് മാറുകയായിരുന്നു. മത്സരത്തിനു ശേഷം അവതാരകരോട് സംസാരിക്കുമ്പോൾ ഗംഭീര പ്രകടനം കാഴ്ച വെച്ച സൂര്യയെപ്പറ്റി പറയാനും കോലി തയ്യാറായില്ല. ഓസ്ട്രേലിയക്കെതിരായ ലിമിറ്റഡ് ഓവർ മത്സരങ്ങൾക്കുള്ള ടീമിൽ സൂര്യ ഉൾപ്പെടാതിരുന്നത് ക്രിക്കറ്റ് ലോകം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോലിയുടെ പെരുമാറ്റം. ഇതെല്ലാം കൂടി ചേർത്തുവായിച്ച് സോഷ്യൽ മീഡിയ കോലിയെ വിമർശിക്കുകയാണ്.

Read Also : മേം ഹൂൻ നാ (ഞാനില്ലേ) എന്ന് സൂര്യകുമാർ; അയ്യോ കണ്ടില്ലല്ലോ എന്ന് സെലക്ടർമാർ: ഇന്നത്തെ ഐപിഎൽ കാഴ്ചകൾ

മത്സരത്തിൽ 5 വിക്കറ്റിനാണ് മുംബൈ ബാംഗ്ലൂരിനെ കീഴ്പ്പെടുത്തിയത്. 165 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 19.1 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം ഭേദിക്കുകയായിരുന്നു. 79 റൺസ് നേടി പുറത്താവാതെ നിന്ന സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ്പ് സ്കോറർ. ബാംഗ്ലൂരിനായി യുസ്‌വേന്ദ്ര ചഹാലും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ മുംബൈ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു.

Story Highlights Virat Kohli Attempts to Sledge Suryakumar Yadav During MI vs RCB, IPL 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top