അമേരിക്കൻ ആശുപത്രികൾക്ക് നേരെ റഷ്യൻ ഹാക്കർമാരുടെ സൈബർ ആക്രമണം

അമേരിക്കയിലെ ആശുപത്രികൾക്ക് നേരെ റഷ്യൻ ഹാക്കർമാരുടെ സൈബർ ആക്രമണം. ഒറ്റ ആഴ്ചയിൽ മൂന്ന് ആശുപത്രികൾക്കെതിരെ സൈബർ ആക്രമണം നടന്നതായാണ് റിപ്പോർട്ട്. റാൻസംവെയർ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന വാർത്ത വാൾസ്ട്രീറ്റ് ജേണൽ പുറത്തുവിട്ടു.

ആക്രമണത്തിന് പിന്നിൽ യു.എൻ.സി 1878 എന്നറിയപ്പെടുന്ന ഈസ്റ്റർ യൂറോപ്യൻ ഹാക്കർ സംഘമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആക്രമണം സംബന്ധിച്ച് എഫ്.ബി.ഐ, ആരോഗ്യ-മനുഷ്യ സേവന വകുപ്പ് എന്നിവക്ക് മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്. സൈബർ ഭീഷണിയെ എങ്ങനെ പ്രതിരോധിക്കാമെന്ന് വിശദമായ നിർദേശങ്ങൾ നൽകിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Story Highlights Cyber attack, Ransomware, USA, Russia

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top