ലൈഫ് മിഷൻ പദ്ധതി: ഗൂഢാലോചന ഉറപ്പിച്ച് സരിത്തിന്റെ മൊഴി

ലൈഫ് മിഷൻ പദ്ധതിയിൽ ഗൂഢാലോചന ഉറപ്പിച്ച് സരിത്തിന്റെ മൊഴി. പദ്ധതിയെ കുറിച്ച് സന്ദീപിനോട് പറഞ്ഞത് താനാണെന്ന് സരിത്ത് വിജിലൻസിന് മൊഴി നൽകി. യൂണിടാക്കിനെ പദ്ധതിയിലേക്ക് കൊണ്ടുവന്നത് സന്ദീപാണ്. ശിവശങ്കറുമായി അടുപ്പമുണ്ടായിരുന്നു. എന്നാൽ ലൈഫ് മിഷനിൽ ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് അറിയില്ലെന്നും സരിത്ത് വിജിലൻസിനോട് വ്യക്തമാക്കി.

എൻഐഎ കോടതിയിൽ നിന്ന് അനുമതി ലഭിച്ചതിനെ തുടർന്നാണ് സരിത്തിനെ പാർപ്പിച്ചിരിക്കുന്ന വിയ്യൂർ ജയിലിലെത്തി വിജിലൻസ് സംഘം ചോദ്യം ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയെ കുറിച്ചുള്ള കാര്യങ്ങൾ സരിത്ത് വിജിലൻസിനോട് വെളിപ്പെടുത്തി. കരാറിനെ കുറിച്ച് സന്ദീപിനോട് പറഞ്ഞിരുന്നു. യൂണിടാക്കിനെ പദ്ധതിയിലേക്ക് കൊണ്ടുവന്നത് സന്ദീപാണെന്നും സരിത്ത് പറഞ്ഞു. യൂണിടാക്കിലെ മുൻ ജീവനക്കാരൻ വഴിയാണ് സന്തോഷ് ഈപ്പനിലേക്ക് സന്ദീപ് എത്തിയതെന്ന് അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് സരിത്തിന്റെ മൊഴി.

Story Highlights Sarith, Life mission, Sandeep Nair

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top