യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു

യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി. സൗഹൃദ സംഭാഷണത്തിന് ആണ് എത്തിയതെന്ന് എം.എം. ഹസന്‍ വ്യക്തമാക്കി. കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളും ഹസന് ഒപ്പമുണ്ടായിരുന്നു.
രാഷ്ട്രീയ ആനുകാലിക വിഷയങ്ങള്‍ ഒന്നും തന്നെ ചര്‍ച്ച ചെയ്തില്ലെന്ന് ഹസന്‍ കൂട്ടിച്ചേര്‍ത്തു. സംവരണ വിഷയത്തില്‍ യുഡിഎഫിനെതിരെ ലേഖനമെഴുതിയ ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ജോസഫ് പെരുന്തോട്ടത്തിനെ കാണാന്‍ ശ്രമിച്ചെങ്കിലും കൊവിഡ് നിരീക്ഷണത്തില്‍ ആയതിനാല്‍ സാധിച്ചില്ലെന്നും ഹസന്‍ പറഞ്ഞു.
Story Highlights – UDF Convener MM Hassan visited the NSS headquarters
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here