ഇടുക്കിയിൽ പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു
ഇടുക്കിയിൽ പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പതിനേഴുകാരി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഒക്ടോബർ 22നാണ് സംഭവം നടന്നത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ ആരോഗ്യനില മോശമായതോടെ കോട്ടയം മെഡിക്കൽ കോളജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആത്മഹത്യാ ശ്രമത്തിനിടെ പെൺകുട്ടിക്ക് 65 ശതമാനം പൊള്ളലേറ്റിരുന്നു.
Read Also :ഇടുക്കിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
പെൺകുട്ടി പീഡനത്തിന് ഇരയായതിനെ തുടർന്ന് ബന്ധുക്കൾ അയൽവാസിയായ യുവാവിനെതിരെ പരാതി നൽകി. സംഭവത്തിൽ നരിയമ്പാറ സ്വദേശി മനു മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന മനുവിനെ സംഭവത്തിന് ശേഷം സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു.
Story Highlights – suicide attempt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here