ഇടുക്കിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇടുക്കിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നരിയമ്പാറ സ്വദേശിനിയായ പതിനേഴുകാരിയാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 65 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
പെൺകുട്ടി പീഡനത്തിന് ഇരയായതിനെ തുടർന്ന് ബന്ധുക്കൾ അയൽവാസിയായ യുവാവിനെതിരെ പരാതി നൽകുകയായിരുന്നു. പൊലീസ് പ്രതിക്കെതിരെ നടപടികൾ ആരംഭിച്ചതിനെ തുടർന്ന് പ്രതി യുവാവ് ഒളിവിൽ പോയി.
Story Highlights – girl who was tortured in idukki tried to commit suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here