മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം ഇന്നും തുടരും

agitation against CM will continue today

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം ഇന്നും തുടരും. പ്രത്യക്ഷസമരവുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫും ബിജെപിയും ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സുരക്ഷാ വീഴ്ച കൂടി ഉണ്ടായതോടെ കനത്ത പൊലീസ് കാവലിലാണ് ക്ലിഫ് ഹൗസും സെക്രട്ടേറിയറ്റ് പരിസരവും.


മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ കൂടി ഇഡി അറസ്റ്റ് ചെയ്തതോടെ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷം. തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലുമാണ് സമര പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

Story Highlights agitation demanding the resignation of the CM will continue today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top