ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയിൽ നടപടി; മ്യൂസിയം സിഐയ്ക്കും എസ്‌ഐയ്ക്കും സ്ഥലംമാറ്റം
![](https://www.twentyfournews.com/wp-content/uploads/2020/10/Untitled-2020-10-31T105829.335.jpg?x52840)
ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയിൽ നടപടി. മ്യൂസിയം സിഐയേയും എസ്‌ഐയേയും സ്ഥലം മാറ്റി. എ.ആർ ക്യാമ്പിലേക്കാണ് ഇവർക്ക് സ്ഥലം മാറ്റം. അഞ്ച് പൊലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരക്കാർ എത്തി പ്രതിഷേധിച്ചതിലാണ് സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രി വസതിയിൽ ഉണ്ടായിരിക്കെയാണ് പൊലീസിനെ മറികടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചത്. സംഭവത്തിൽ കമ്മീഷണറേയും ഡി.സിപിയേയും വിളിച്ച് മുഖ്യമന്ത്രി കാരണം തിരക്കിയിരുന്നു.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ദേവസ്വം ബോർഡ് ജംഗ്ഷന് സമീപം പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. ഇതിനിടെ പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിന്റെ കണ്ണുവെട്ടിച്ച് ക്ലിഫ് ഹൗസ് പരിസരത്തേക്ക് ഓടിക്കയറി ഗാർഡ് റൂമിന് മുമ്പിലെത്തി പ്രതിഷേധിക്കുകയായിരുന്നു.
Story Highlights – Cliff house, Youth congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here