കോതമംഗലം ഹണി ട്രാപ്പ് തട്ടിപ്പ് കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍

കോതമംഗലം ഹണി ട്രാപ്പ് തട്ടിപ്പ് കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. മുവാറ്റുപുഴ സ്വദേശിയെ ഹണി ട്രാപ്പില്‍ കുടുക്കി പണവും കാറും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൂവാറ്റുപുഴ സ്വദേശിയായ വ്യാപാരിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഏഴംഗ സംഘം പണവും കാറും തട്ടിയെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ കൂടി പൊലീസ് പിടികൂടി. കുട്ടമ്പുഴ സ്വദേശി നിഖില്‍, അഷ്‌കര്‍ എന്നിവരാണ് അറസ്റ്റിലായത്. കുട്ടമ്പുഴ സ്വദേശിയായ യുവതി ഉള്‍പ്പെടെ അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
Read Also : എറണാകുളത്ത് ഹണി ട്രാപ് തട്ടിപ്പ്; യുവതിയുള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴയില്‍ വ്യാപാര സ്ഥാപനം നടത്തുന്നയാളെ ഇതേ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായ ആര്യ എന്ന യുവതി കോതമംഗലത്തെ ലോഡ്ജില്‍ വിളിച്ചു വരുത്തി കെണിയില്‍ പെടുത്തുകയായിരുന്നു. പ്രതികള്‍ വ്യാപാരിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുമെന്നും ഭീക്ഷണിപ്പെടുത്തി. വ്യാപാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Story Highlights – honey trap case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here