യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പി.സി. ജോര്‍ജ് എംഎല്‍എ

P.C George MLA response to MM Hasan's statement

മുന്നണി വിപുലീകരണത്തിന് ആലോചനയില്ലെന്ന യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പി.സി ജോര്‍ജ് എംഎല്‍എ. തന്നെ വേണ്ടെന്ന് പറയാന്‍ ഹസന് എന്തവകാശം, ഇതുവരെ ഒരു മുന്നണിയുടെയും പിന്നാലെ പോയിട്ടില്ല, അപേക്ഷ കൊടുത്തിട്ടുണ്ടെങ്കില്‍ ഹസന്‍ അത് പുറത്ത് വിടട്ടെയെന്നും പി.സി. ജോര്‍ജ് എംഎല്‍എ പറഞ്ഞു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആരുമായും യോജിച്ച് പ്രവര്‍ത്തിക്കും. എന്‍ഡിഎ ഉള്‍പെടെ എല്ലാ മുന്നണികളുമായും സഖ്യ സാധ്യത ഉണ്ടെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. മുന്നണി ബന്ധം സംബന്ധിച്ച തീരുമാനമെടുക്കാന്‍ മൂന്ന് അംഗ കമ്മിറ്റിയെ നിയോഗിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെന്നും, നവംബര്‍ മൂന്നിന് ഈ ആവശ്യമുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

Story Highlights P.C George MLA response to MM Hasan’s statement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top