Advertisement

‘കേന്ദ്ര ഏജൻസികൾ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു’; വിമർശിച്ച് സീതാറാം യെച്ചൂരി

October 31, 2020
0 minutes Read

കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുകയാണ്. കേന്ദ്ര ഏജൻസികളെ കേന്ദ്രം സർക്കാരിനെതിരെ ഉപയോഗിക്കുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

എം ശിവശങ്കറിനെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ നടപടി സ്വീകരിച്ചിരുന്നു. ബിനീഷ് കോടിയേരി പാർട്ടി അംഗമല്ല. ബിനീഷിന്റെ അറസ്റ്റിൽ പാർട്ടിക്ക് ധാർമിക ഉത്തരവാദിത്തമില്ല. നിലപാട് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പേരിൽ കോടിയേരി രാജിവയ്‌ക്കേണ്ട ആവശ്യമെന്താണെന്നും സീതാറാം യെച്ചൂരി ചോദിച്ചു.

തെരഞ്ഞെടുപ്പിൽ മതേതരപാർട്ടികളുമായി സിപിഐഎം ധാരണയുണ്ടാക്കും. ബംഗാളിൽ കോൺഗ്രസുമായി സീറ്റ് വീതം വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top