ബിനീഷ് കൊടിയേരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കള്ളപ്പണ കേസിൽ അറസ്റ്റിലായ ബിനീഷ് കൊടിയേരിക്ക് ദേഹാസ്വാസ്ഥ്യം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെയാണ് ദേഹാസ്വാസ്ഥ്യം നേരിട്ടത്. ഇ.ഡി ഉദ്യോഗസ്ഥർ ബിനീഷിനെ ആശുപത്രിയിൽ കൊണ്ടുപോയി.

വൈകിട്ട് നാല് മണിയോട് കൂടിയാണ് ബംഗളൂരുവിലെ ഇ.ഡിയുടെ ഓഫീസിൽ നിന്ന് ദേഹാസ്വാസ്ഥ്യം നേരിട്ട ബിനീഷ് കൊടിയേരിയെ പുറത്തേക്ക് കൊണ്ടുവന്നത്. നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ബിനീഷിനെ ഇ.ഡി ഉദ്യോഗസ്ഥർ ആംബുലൻസിൽ കയറ്റി അശുപത്രിയിലെത്തിച്ചു. ബംഗംളൂരുവിലെ വിക്ടോറിയ ഗവൺമെന്റ് ഹോസ്പിറ്റലിൽ കൊണ്ടുപോയതാണ് സൂചന.

Story Highlights Bineesh Kodiyeri in critical condition; Was admitted to the hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top