ചോദ്യം ചെയ്യലിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കൊടിയേരി ആശുപത്രി വിട്ടു

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കൊടിയേരി ആശുപത്രി വിട്ടു. നടുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബിനീഷിനെ അത്യാഹിത വിഭാഗത്തിൽ രണ്ടര മണിക്കൂർ നിരീക്ഷണത്തിന് ശേഷമാണ് തിരികെ ഇ.ഡി ഓഫീസിൽ എത്തിച്ചത്.

വൈകുന്നോരം നാല് മണിയോടെയാണ് ചോദ്യം ചെയ്യലിനിടയിൽ ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. തുടർന്ന് ഇഡി ഉദ്യോഗസ്ഥർ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നടുവേദന അനുഭവപ്പെട്ടതിനാൽ ബിനീഷിനെ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു.

ഇതിനിടയിൽ ബിനീഷിന്റെ സഹോദരൻ ബിനോയിയും അഭിഭാഷകരും കാണാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ അവരെ അകത്തേക്ക് കടത്തിവിട്ടില്ല. ബിനീഷിനെ ദേഹോപദ്രവം ഏൽപ്പിച്ചതായി അഭിഭാഷകർ ആരോപിച്ചു.

ഇന്ന് മൂന്നാം ദിവസമാണ് ഇഡി ഉദ്യോഗസ്ഥർ ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ഇ.ഡിയുടെ ബംഗലൂരുവിലെ സോണൽ ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന നാളെയും ചോദ്യംചെയ്യൽ തുടരും. നാളെ ഉച്ചയോടെ ചോദ്യംചെയ്യൽ അവസാനിപ്പിച്ച് കോടതിയിലേക്ക് കൊണ്ടുപോകാനാണ് ഇഡിയുടെ തീരുമാനം. ഇനി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ സാധ്യതയില്ല.

Story Highlights -Bineesh Kodiyeri left the hospital feeling unwell during interrogation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top