കാസർഗോഡ് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 143 പേർക്ക്

കാസർഗോഡ് ജില്ലയിൽ പുതുതായി 143 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 133 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ആറ് പേർ ഇതര സംസ്ഥാനത്ത് നിന്നും നാല് പേർ വിദേശത്ത് നിന്നും എത്തിയവരാണ്. അതേസമയം, ചികിത്സയിലുണ്ടായിരുന്ന 170 പേർ രോഗമുക്തരായി.

18783 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 17077 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 16908 പേർക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. നിലവിൽ 1683 പേരാണ് ചികിത്സയിലുള്ളത്.

Story Highlights In Kasargod district today, covid confirmed 143 cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top