കരിപ്പൂർ വൻ സ്വർണവേട്ട; കടത്താൻ ശ്രമിച്ചത് ക്യാപ്‌സൂളിലാക്കി

karipur airport 60 lakh gold seized

കരിപ്പൂർ വൻ സ്വർണവേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം ക്യാപ്‌സൂളിലാക്കിയാണ് കടത്താൻ ശ്രമിച്ചത്.

ഇന്ന് രാവിലെയാണഅ 1.144 കിലോഗ്രാം സ്വർണം വിമാനത്താവള അധികൃതർ പിടികൂടിയത്. ദുബായിൽ നിന്ന് വന്ന മലപ്പുറം സ്വദേശി ഹസ്‌കർ ആണ് സ്വർണവുമായി പിടിയിലായത്. വിപണി 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ആറ് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

നേരത്തെയും കരിപ്പൂർ വിമാനത്താവളത്തിൽ സമാന രീതിയിൽ സ്വർണം കടത്തിയിരുന്നു. നാലു യാത്രക്കാരിൽ നിന്നായി നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ആറ് കിലോയോളം സ്വർണമാണ് കഴിഞ്ഞ മാസം കണ്ടെത്തിയത്.

Story Highlights karipur airport 60 lakh gold seized

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top