സെക്രട്ടേറിയറ്റിന്റെ സുരക്ഷയ്ക്കായി ഇന്ന് മുതല്‍ സംസ്ഥാന വ്യവസായ സുരക്ഷ സേന

സെക്രട്ടേറിയറ്റിന്റെ സുരക്ഷ ഇന്ന് മുതല്‍ സംസ്ഥാന വ്യവസായ സുരക്ഷ സേനയുടെ നേതൃത്വത്തില്‍. പ്രതിഷേധങ്ങളുടെ അടക്കം പശ്ചാത്തലത്തിലാണ് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിഐപി പ്രവേശനം അനുവദിക്കുന്ന പ്രത്യേക ഗേറ്റിലൂടെ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരിക്കില്ല. പാസ് ഉള്ളവരെ സുരക്ഷ ഉദ്യോഗസ്ഥര്‍ അതാത് ഓഫീസുകളില്‍ എത്തിക്കുന്ന രീതിയും നടപ്പാക്കും.
Read Also : സെക്രട്ടേറിയറ്റിന്റെ സുരക്ഷ പൂര്‍ണമായും സായുധസേനയെ ഏല്‍പ്പിക്കുന്നു; ചീഫ് സെക്രട്ടറി ഉത്തരവിറക്കി
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധങ്ങള്‍ ശക്തമായതും ക്ലിഫ് ഹൗസിന് മുന്നില്‍ സുരക്ഷ വീഴ്ചയുണ്ടായതും കണക്കിലെടുത്താണ് പൊലീസ് നടപടി.
സായുധ സേനയായ സംസ്ഥാന വ്യവസായ സുരക്ഷ സേനയിലെ 81 പേരെയാണ് സെക്രട്ടേറിയറ്റ് പരിസരത്തടക്കം വിന്യസിക്കുക. വനിത ബറ്റാലിയനിലെ 9 പേരും സംഘത്തിലുണ്ട്. 81 പേരെയും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ 3 വര്‍ഷത്തേക്കാണ് എസ്‌ഐഎസ്എഫില്‍ നിയമിച്ചിരിക്കുന്നത്.
എസ്‌ഐഎസ്എഫ് കമാന്‍ഡന്റ് മുന്‍പാകെ ഇന്ന് ഹാജരായ ശേഷമാണ് ഇവരെ വിന്യസിക്കുക. സെക്രട്ടേറിയറ്റിലേക്ക് ഇനി മുതല്‍ വിഐപി പ്രവേശനത്തിന് മാത്രം പ്രത്യേക ഗേറ്റുണ്ടാകും. ഇതുവഴി സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും പൊതുജനത്തിനും പ്രവേശനമുണ്ടാകില്ല.
പൊതുജനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാസ് ഉള്ളവരെ സുരക്ഷ ഉദ്യോഗസ്ഥര്‍ അതാത് ഓഫീസുകളില്‍ എത്തിക്കും. ക്യൂആര്‍ കോഡിംഗും, സ്‌കാനര്‍ സംവിധാനവുമടക്കം ഏര്‍പ്പെടുത്തി പ്രവേശനം നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ തീപിടുത്തതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് നടപടിയെന്നാണ് വിശദീകരണം.
Story Highlights – secretariat fire, protection increased
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here