Advertisement

പീഡന കേസില്‍ ശിക്ഷ ലഭിച്ച തൊഴിലാളികള്‍ക്ക് ഇനി ബോണസ് ലഭിക്കില്ല

November 1, 2020
Google News 2 minutes Read
anti rape

തൊഴിലാളികള്‍ക്ക് ലൈംഗിക പീഡന കേസില്‍ ശിക്ഷ ലഭിച്ചാല്‍ ഇനി ബോണസ് ലഭിക്കില്ല. കഴിഞ്ഞ വര്‍ഷത്തെ പാര്‍ലമെന്റ് പാസാക്കിയ വേജ് കോഡ് ചട്ടത്തിലാണ് ഇക്കാര്യം ഉള്‍പ്പെടുക്കിയത്. നേരത്തെ മറ്റ് ചില കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കായിരുന്നു ഈ നിയമം ബാധകമായിരുന്നത്. ആ പട്ടികയില്‍ ലൈംഗിക പീഡനം കൂടി ഉള്‍പ്പെടുത്തി.

Read Also : ഇടുക്കിയിൽ പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു

നേരത്തെ ഒഴിവാക്കപ്പെട്ടത് മോഷണം, ക്രമക്കേട്, അക്രമ പ്രവര്‍ത്തനങ്ങള്‍, അട്ടിമറി തുടങ്ങിയവയാണ്. തൊഴിലിടങ്ങളിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇത് സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. വേജ് കോഡിന്റെ ചട്ടം നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഇപ്പോഴാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാമ്പത്തിക ആനുകൂല്യം നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടായാല്‍ തൊഴില്‍ രംഗത്തെ കുറ്റങ്ങള്‍ ഇല്ലാതാകുമെന്നാണ് അനുമാനം. കഴിഞ്ഞ സമ്മേളനത്തില്‍ പാസാക്കിയ മറ്റ് മൂന്ന് തൊഴില്‍ പരിഷ്‌കരണ നിയമങ്ങളുടെയും ചട്ടം തയാറാക്കല്‍ തുടങ്ങി. ഒരേ സമയം ഇവയെല്ലാം പ്രാബല്യത്തില്‍ വരുത്തുമെന്നും വിവരം.

Story Highlights no bonus for employees punished for rape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here