തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന പി.സി ജോർജിന്റെ ഹർജി വിധി പറയാൻ മാറ്റി

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന പി.സി ജോർജ് എംഎൽഎയുടെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. കൊവിഡ് പ്രോട്ടോകോൾ പ്രകാരം തെരഞ്ഞെടുപ്പ് നടത്താൻ സജ്ജമാണെന്ന് ഇലക്ഷൻ കമ്മീഷൻ കോടതിയെ അറിയിച്ചു.

കൊവിഡ് പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ടാണ് പി.സി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കോടതി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നാണ് പി.സി ജോർജ് ഹർജിയിൽ ചൂണ്ടിക്കാണിച്ചത്.

Story Highlights P C George

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top