Advertisement

ഹിസ്ബുൾ മുജാഹിദീന്റെ താഴ്‌വരയിലെ ഓപ്പറേഷൻ കമാൻഡർ കൊല്ലപ്പെട്ടു

November 2, 2020
Google News 2 minutes Read
Hizbul Mujahideen operational chief killed in encounter

ഹിസ്ബുൾ മുജാഹിദീന്റെ താഴ്‌വരയിലെ ഓപ്പറേഷൻ കമാൻഡർ കൊല്ലപ്പെട്ടു. ഡോ. സെയ്ഫ് എന്ന റിയാസ് നായ്ക്കുവിനെയാണ് സൈന്യം വധിച്ചത്. ഡോ.സെയ്ഫ് കൊല്ലപ്പെട്ടത് ഭീകരവിരുദ്ധ നടപടിയിലെ വലിയ നേട്ടമാണെന്ന് സംയുക്ത സേന പറയുന്നു. മൂന്ന് ബി.ജെ.പി പ്രവർത്തകരെ കൊലപ്പെടുത്തിയതിന്റെ ബുദ്ധികേന്ദ്രം സെയ്ഫ് ആയിരുന്നു.

സെയ്ഫ് ദക്ഷിണ കശ്മീരിൽ നിന്ന് ശ്രീനഗറിലെത്തി വീട്ടിൽ ഒളിച്ചു താമസിക്കുകയാണെന്ന വിവരം സൈന്യത്തിന് ലഭിച്ചിരുന്നു. തുടർന്ന് പ്രദേശം സീൽ ചെയ്യുകയും രംഗ്രനേഥിന് സമീപം തെരച്ചിൽ ശക്തമാക്കുകയും ചെയ്തു.

സൈന്യത്തെ കണ്ടതോടെ ഭീകരവാദികൾ വെടിയുതിർത്തു. പ്രത്യാക്രമണമായി സൈന്യവും വെടിയുതിർത്ത് ഒടുവിൽ ഏറ്റുമുട്ടലിൽ കലാശിച്ചു. ഇതിനിടെയാണ് സെയ്ഫിന് വെടിയേൽക്കുന്നതും മരിക്കുന്നതും. സംഭവ സ്ഥലത്ത് നിന്ന് എകെ 47 ഉം, തോക്കുകളും കണ്ടെത്തിയിട്ടുണ്ട്.

Story Highlights Hizbul Mujahideen operational chief Saif ul Islam Mir killed in encounter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here