Advertisement

ഹിസ്ബുൾ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിഎസ്പി ദവീന്ദർ സിംഗിന്റെ മെഡൽ പിൻവലിച്ചു

January 16, 2020
Google News 1 minute Read

ജമ്മു കശ്മീരിൽ ഹിസ്ബുൾ ഭീകരർക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദവീന്ദർ സിംഗിന് നൽകിയ മെഡൽ പിൻവലിച്ചു. ഷേർ ഇ കശ്മീർ മെഡൽ പിൻവലിച്ച് കൊണ്ട് കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ഉത്തരവ് പുറത്തിറക്കി. സർവീസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ജമ്മു കശ്മീർ പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് പൊലീസ് മെഡൽ പിൻവലിച്ചിരിക്കുന്നത്.

ദവീന്ദർ സിംഗ് ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികളെ തന്റെ വീട്ടിൽ താമസിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. അതീവ സുരക്ഷയുള്ള ശ്രീനഗറിലെ ബദാമി ഭാഗിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്നാണ് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചത്. വീട്ടിൽ നിന്ന് ഒരു എ.കെ റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെത്തിയിരുന്നു.

പാർലമെന്റ് ആക്രമണത്തിനുള്ള തീവ്രവാദികൾക്ക് വേണ്ട സൗകര്യങ്ങളൊരുക്കാൻ പ്രതി അഫ്‌സൽ ഗുരുവിനെ ഡൽഹിയിലേക്ക് അയച്ചത് ദവീന്ദർ സിംഗാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. 2013 ൽ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റുന്നതിന് മുമ്പ് ഒരു കത്തിൽ അഫ്‌സൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

Story Highlights- Davinder Singh, Hizbul Terrorist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here