മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ സ്റ്റാർ ക്യാപെയ്‌നർ പദവി റദ്ദാക്കിയ നടപടി സുപ്രിം കോടതി സ്റ്റേ ചെയ്തു

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥിന്റെ സ്റ്റാർ ക്യാംപെയ്‌നർ പദവി റദ്ദാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സുപ്രിം കോടതി സ്റ്റേ ചെയ്തു. കമൽനാഥ് നൽകിയ ഹർജി പരിഗണിക്കവേ തെരഞ്ഞെടുപ്പ് കമ്മീഷനെ കോടതി ശക്തമായി വിമർശിച്ചു. എന്ത് അധികാരത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്ന് സുപ്രിംകോടതി ചോദിച്ചു. രാഷ്ട്രീയ പാർട്ടിയുടെ നേതാവിനെ തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനല്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് എ എസ് ബോപണ്ണ, ജസ്റ്റിസ് സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
പെരുമാറ്റചട്ടം ലംഘിച്ചതിനെ തുടർന്ന് കമൽ നാഥിന്റെ സ്റ്റാർ ക്യാംപെയിനർ പദവി കമീഷൻ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് കമൽനാഥ് സുപ്രിംകോടതിയിൽ ഹർജി നൽകിയത്. കമ്മീഷൻ നടപടി ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കമൽനാഥ് പ്രചാരണത്തിനെത്തുമ്പോൾ മുഴുവൻ ചെലവും മണ്ഡലത്തിലെ സ്ഥാനാർത്ഥി തന്നെ വഹിക്കണമെന്നായിരുന്നു കമ്മീഷന്റെ നിർദേശം. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനെ മാഫിയ എന്നു വിശേഷിപ്പിച്ച തിനെ തുടർണാണ് നടപടിയുണ്ടായത്.
Story Highlights – kamal naths star cambiner status revoked sypreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here