കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി; പരാതിക്കാരന്‍ നിക്ഷേപിച്ച മുഴുവന്‍ പണവും തിരിച്ച് നല്‍കി

കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരന്‍ നിക്ഷേപിച്ച മുഴുവന്‍ പണവും തിരികെ നല്‍കിയാണ് ഒത്തുതീര്‍പ്പാക്കിയത്. പരാതിക്കാരന്‍ പി ഹരികൃഷ്ണന്‍ ആറന്മുള സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിച്ചു.
പാലക്കാട് ആസ്ഥാനമായ ന്യൂ ഭാരത് ബയോടെക്‌നോളജി എന്ന സ്ഥാപനതിന്റെ ഓഹരിയുടമയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 30 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. കുമ്മനം രാജശേഖരന്റെ മുന്‍ പിഎ പ്രവീണ്‍ വി പിള്ളയാണ് കമ്പനിയെ പരിചയപ്പെടുത്തിയതും പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടതും.
Read Also : സാമ്പത്തിക തട്ടിപ്പ് കേസ്; കുമ്മനം രാജശേഖരൻ ഹൈക്കോടതിയെ സമീപിക്കും
ശബരിമലയില്‍ വച്ച് കുമ്മനത്തിന്റെ സാന്നിധ്യത്തില്‍ നിക്ഷേപം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. കുമ്മനം രാജശേഖരനെ നാലാം പ്രതിയാക്കിയാണ് എഫ്‌ഐആര്‍ ഇട്ടത്. മുന്‍ മിസോറാം ഗവര്‍ണറും മുതിര്‍ന്ന ബിജെപി നേതാവുമായ കുമ്മനം പ്രതിയായതോടെ കേസ് രാഷ്ട്രീയ വിവാദമായി.
ഈ സാഹചര്യത്തിലാണ് ബിജെപി ഇടപെട്ട് കേസ് ഒത്തുതീര്‍പ്പായത്. പ്രമുഖ ബിജെപി നേതാക്കള്‍ തന്നെ ഇടപെട്ടാണ് കമ്പനി ഉടമയായ പാലക്കാട് സ്വദേശി വിജയനില്‍ നിന്ന് പ്രവീണ്‍ മുഖേന 24 ലക്ഷം രൂപ ഹരികൃഷ്ണന് നല്‍കിയത്. ഇതോടെ കേസെടുത്ത് പന്ത്രണ്ടാം ദിവസം പരാതി പിന്‍വലിച്ചു. കേസില്‍ ആറന്മുള പൊലീസ് രജിസ്റ്റര്‍ ചെയത എഫ്‌ഐആര്‍ റദ്ദാക്കാന്‍ പരാതിക്കാരന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.
Story Highlights – financial fraud case, kummanam rajasekharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here