ലൈഫ് മിഷന്‍ കരാര്‍; മൊബൈല്‍ ഫോണ്‍ ഉടമകളുടെ വിവരങ്ങള്‍ ഫോണ്‍ കമ്പനി ഇഡിക്ക് കൈമാറി

ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ സന്തോഷ് ഈപ്പന്‍ മൊബൈല്‍ ഫോണ്‍ കൈമാറിയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു. അഞ്ചു മൊബൈല്‍ ഫോണ്‍ ഉടമകളുടെ വിവരങ്ങള്‍ മൊബൈല്‍ കമ്പനി ഇഡിക്ക് കൈമാറി. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ സന്തോഷ് ഈപ്പന്‍ നല്‍കിയ മൊബൈല്‍ ഫോണിനെ ചൊല്ലി വലിയ വിവാദമായിരുന്നു ഉയര്‍ന്നുവന്നത്.

സന്തോഷ് ഈപ്പന്‍ ആകെ വാങ്ങിയത് ഏഴ് മൊബൈല്‍ ഫോണുകള്‍ ആയിരുന്നു. ഇതില്‍ അഞ്ച് ഉടമകളുടെ വിവരങ്ങള്‍ മൊബൈല്‍ കമ്പനികള്‍ ഇഡിക്ക് കൈമാറി. പരസ്യ കമ്പനി ഉടമ പ്രവീണ്‍, എയര്‍ അറേബ്യ മാനേജര്‍ പത്മനാഭ ശര്‍മ, എം ശിവശങ്കര്‍, സന്തോഷ് ഈപ്പന്‍, കോണ്‍സുല്‍ ജനറല്‍ എന്നിവരാണ് അഞ്ചുപേര്‍.

അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രാജീവന്‍, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കി രണ്ടു പേര്‍. ഇവരുടെ കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഇഡി വ്യക്തമാക്കി. കോണ്‍സുല്‍ ജനറലിന് ആദ്യം നല്‍കിയ ഫോണ്‍ തിരികെ നല്‍കുകയായിരുന്നു. പകരം പുതിയത് വാങ്ങി നല്‍കി. ഇതോടെ മടക്കി നല്‍കിയ ഫോണ്‍ സന്തോഷ് ഈപ്പന്‍ ഉപയോഗിച്ചു. ഈ ഫോണിന്റെ വിലയാണ് 1.19 ലക്ഷം. എന്നാല്‍ ഈ ഫോണ്‍ ആരാണ് ഉപയോഗിക്കുന്നതെന്ന് തനിക്കറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞിരുന്നു.

Story Highlights Life Mission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top