‘ബിനീഷിന് പണത്തിനോട് ആർത്തി; തിരുത്തേണ്ടിയിരുന്നു’: എം. എം ലോറൻസ്

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പണത്തിനോട് ആർത്തിയെന്ന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം. എം ലോറൻസ്. പലഘട്ടങ്ങളിലും ബിനീഷിനെ തിരുത്തണമായിരുന്നു. അതിനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും എം. എം ലോറൻസ് ട്വന്റിഫോറിനോട് പറഞ്ഞു.

ബിനീഷിന്റെ പണത്തിനോടുള്ള ആർത്തിയാണ് പല കുഴപ്പങ്ങളിലും കൊണ്ടുപോയി ചാടിച്ചത്. മകൻ ചെയ്ത തെറ്റിന് കോടിയേരി ബാലകൃഷ്ണൻ രാജിവയ്‌ക്കേണ്ടതില്ല. അങ്ങനെ ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരെ പറഞ്ഞു തിരുത്തുകയാണ് വേണ്ടതെന്നും എം. എം ലോറൻസ് വ്യക്തമാക്കി.

Read Also : ‘മാവേലി ജീവിച്ചിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് നേതാവാകുമായിരുന്നു’: എം എം ലോറൻസ്

ബംഗളൂരു ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ നിലവിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് ബിനീഷ് കോടിയേരി. ബിനീഷിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് ഇഡി പറയുന്നത്. ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ ബിനീഷിനെ ഇന്ന് ബംഗളൂരു സിവിൽ കോടതിയിൽ ഹാജരാക്കും. ഇ.ഡിക്ക് ലഭിച്ച കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്നും ചോദ്യം ചെയ്ത ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക. ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷയും സമർപ്പിക്കും.അതേസമയം, നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും ബിനീഷിനെതിരായ നടപടികൾ തുടരുകയാണ്. ലഹരിക്കടത്ത് കേസിൽ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങാനാണ് ശ്രമം.

Story Highlights M M Lawrence, Bineesh kodiyeri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top