പെരിയ ഇരട്ടക്കൊലപാതക കേസ്; സിബിഐ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അന്വേഷണം ആരംഭിച്ചെന്നും, അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും സിബിഐ
സിബിഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 34 പേരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ചു. സാക്ഷികളില്‍ ചിലരുടെ മൊഴി രേഖപ്പെടുത്തി. എന്നാല്‍ സര്‍ക്കാര്‍ കേസിന്റെ രേഖകള്‍ നല്‍കുന്നില്ലെന്ന് സത്യവാങ്മൂലത്തില്‍ സിബിഐ പറയുന്നു.
സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കും. സിബിഐ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. സിബിഐ അന്വേഷണം പുരോഗമിക്കുകയാണെങ്കില്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.
Story Highlights – periya murder case; CBI filed an affidavit in the Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here