ഹത്‌റാസ് കൂട്ടബലാത്സംഗ കൊല; പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു

hathras gang rape

ഹത്‌റാസ് ബലാത്സംഗ കൊലയിൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണ റിപ്പോർട്ട് സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. ഒക്ടോബർ 16നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കേസ് അന്വേഷണം അവസാനിച്ചത്.

അതിനിടെ ബലാത്സംഗ കൊലപാതകത്തിൽ സ്വമേധയ എടുത്ത കേസ് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് കേസ് ഇന്ന് വീണ്ടും പരിഗണിക്കും. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടംബത്തിന്റേയും ഡി.ജി.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും വിശദീകരണം കോടതി രേഖപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ സമ്മതമില്ലാതെ സംസ്‌കരിച്ച നടപടിയിൽ ജില്ലാ ഭരണകൂടത്തിനും പൊലീസിനും എതിരെ രൂക്ഷവിമർശനമാണ് കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ കോടതി നടത്തിയത്. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച തുടർ നടപടികൾ അലഹബാദ് ഹൈക്കോടതി പരിശോധിക്കും.

Story Highlights hathras Gang rape case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top