മുസ്ലിം മത വിശ്വാസികൾക്ക് ട്രാഫിക് പിഴ അടയ്‌ക്കേണ്ടെന്ന് പൊലീസ് പറഞ്ഞോ ? പ്രചരിക്കുന്നത് വ്യാജം [24 Fact Check]

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ ഒരു വിഡിയോ ഉണ്ട്. കാക്കി യൂണിഫോമിൽ അറബിയിലും മലയാളത്തിലുമായി സംസാരിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റേത്. ഇദ്ദേഹം മലയാളത്തിൽ പറയുന്നതെന്താണെന്ന് നമുക്ക് മലസിലാകും. എന്നാൽ അറബിയിൽ പറയുന്നത് എന്താണ് ? ഇസ്ലാം വിശ്വാസികൾ ടാഫിക്ക് നിയമലംഘനത്തിനുള്ള പിഴ നൽകേണ്ട എന്നതാണോ ? അല്ല എന്നതാണ് യാഥാർത്ഥ്യം.
കേരള സർക്കാർ islamization നടപ്പിലാക്കുന്നു എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഈ വിഡിയോ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്. കേരളം ഔദ്യോഗകമായി ‘ഷരിയ’ ആയെന്നും വിഡിയോയ്‌ക്കൊപ്പമുള്ള സന്ദേശത്തിൽ പറഞ്ഞിരിക്കുന്നു.
എന്നാൽ വിഡിയോയിൽ ട്രാഫിക്ക് പിഴയെ കുറിച്ച് ഒരു വാക്ക് പോലും ഈ ഉദ്യോഗസ്ഥൻ പറഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഇസ്ലാം മതവിശ്വാസത്തെ കുറിച്ചും, വിശ്വാസികൾക്ക് ദൈവത്തെയല്ലാതെ മറ്റാരെയും പേടിക്കേണ്ട എന്നുമാണ് ദൃശ്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത്. മലപ്പുറത്ത് രാത്രി പൊലീസ് പട്രോളിംഗിന് പോകുമ്പോഴുള്ള കാര്യങ്ങളും മറ്റും സദസിലിരിക്കുന്നവരുമായി പങ്കുവയ്ക്കുന്നുമുണ്ട്.
രാത്രി ഡ്രൈവിംഗ് പഠിക്കാൻ എത്തുന്നവരെ ഉപദേശിച്ച് വിടുന്നതിനെ കുറിച്ചും, മതപരമായ ചോദ്യങ്ങൾ ചോദിച്ച് വിട്ടയക്കുകയും ചെയ്യുന്നതിനെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്.
ഇതിലെവിടെയും ട്രാഫിക് പിഴ അടയ്‌ക്കേണ്ട എന്ന് അദ്ദേഹം പറയുന്നില്ല. അറഫ കുഞ്ഞുക്കുട്ടി എന്ന ഫേസ്ബുക്ക് പേജിൽ വിഡിയോയുടെ പൂർണ രൂപം ലഭ്യമാണ്.
Story Highlights – 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here