ബിഹാർ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്

ബിഹാർ ഇന്ന് രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. അൽപസമയത്തിനകം സീമാഞ്ചൽ അടക്കമുള്ള മേഖലയിലെ 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളാണ് ബൂത്തിലെത്തുക.

രണ്ടാംഘട്ടത്തിൽ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, സഹോദരൻ തേജ് പ്രതാപ് യാദവ്, നിതീഷ് മന്ത്രിസഭയിലെ ആറു മന്ത്രിമാർ തുടങ്ങിയവർ ജനവിധി തേടുന്നുണ്ട്. സംസ്ഥാനത്തെ അതീവ പിന്നാക്ക പ്രദേശങ്ങളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേറെയും. ന്യൂനപക്ഷ- പിന്നാക്ക, ദളിത്, മഹാദളിത് വിഭാഗങ്ങളിൽപ്പെട്ട വോട്ടർമാർ ഏറെയുള്ളതാണ് സീമാഞ്ചൽ പ്രദേശം.

2015ൽ ജെ.ഡി.യു-ആർ.ജെ.ഡി. സംയുക്ത മുന്നണിയായ മഹാസഖ്യത്തിനായിരുന്നു മുൻതൂക്കം. ആർ.ജെ.ഡി 33 സീറ്റും ജെ.ഡി.യു 30 സീറ്റും നേടി. ബി.ജെ.പി 20 സീറ്റിലും കോൺഗ്രസ് 7 സീറ്റിലും എൽ.ജെ.പി രണ്ട് സീറ്റിലും സി.പി.ഐ.എൽ ഒരു സീറ്റിലും വിജയിച്ചു. ഇക്കുറി ആർ.ജെ.ഡി 56 സീറ്റിലും ബി.ജെ.പി 46 സീറ്റിലും ജെ.ഡി.യു 43 സീറ്റിലുമാണ് മത്സരിക്കുന്നത്. കോൺഗ്രസ് 24 സീറ്റിലും ഇടതുപാർട്ടികൾ 14, എൽ.ജെ.പി 52, ആർ.എൽ.എസ്.പി 36 എന്നിങ്ങനെയും മത്സരിക്കുന്നു. നിതീഷ് കുമാറിന്റെ മദ്യനിരോധന നയം, സ്ത്രീ ശാക്തീകരണം തുടങ്ങിയ പദ്ധതികൾ ഏറ്റവും കൂടുതൽ ചർച്ചയായ മണ്ഡലങ്ങൾ കൂടിയാണ് ഇന്ന് വിധിയെഴുതുന്നത്.

Story Highlights Bihar election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top