മലബാർ നാവികാഭ്യാസത്തിന് ബംഗാൾ ഉൾക്കടലിൽ തുടക്കം കുറിച്ചു

24-ാമത് മലബാർ നാവികാഭ്യാസത്തിന് ബംഗാൾ ഉൾക്കടലിൽ തുടക്കം കുറിച്ചു. പത്ത് വർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ നാവികാഭ്യാസത്തിൽ ഇന്ത്യ-യുഎസ്-ജപ്പാൻ-ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുക. നവംബർ ആറ് വരെയാണ് ആദ്യഘട്ടത്തിലെ സംയുക്ത അഭ്യാസം.

ഇന്ത്യയും യുഎസ്സും ജപ്പാനും സംയുക്തമായി നടത്തുന്ന നാവികാഭ്യാസത്തിൽ ആദ്യമായാണ് ഓസ്ട്രേലിയയേയും പങ്കെടുക്കുന്നത്. ചൈനീസ് മേധാവിത്വമുള്ള മേഖലയിൽ കരുത്ത് തെളിയിക്കുകയാണ് നാവികാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. നൂതന യുദ്ധോപകരണങ്ങളും കപ്പലുകളും ഹെലികോപ്ടറുകളും ഉൾപ്പെടുത്തിയായിരുന്നു അഭ്യാസ പ്രകടനം നടന്നത്. ഇന്ത്യൻ നാവികസേനയുടെ അഞ്ച് കപ്പലുകളും അന്തർവാഹിനികളും യുഎസ്സിന്റെ കപ്പലായ ജോൺ എസ് മക്കെയിൻ, ഓസ്ട്രേലിയയുടെ കപ്പലായ ബല്ലാറാത്ത് ഫ്രിഗേറ്റ് , ജപ്പാന്റെ യുദ്ധക്കപ്പൽ ഇന്നത്തെ നാവികാഭ്യാസത്തിൽ പങ്കെടുത്തു.

Story Highlights malabar naval excise began in the bay of bengal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top