Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (03-11-2020)

November 3, 2020
1 minute Read
todays news headlines November 03

മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത് ആറ് പേർ; വയനാട് എസ്പി ട്വന്റിഫോറിനോട്

വയനാട് മീൻമുട്ടി വാളാരംകുന്നിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് വയനാട് എസ്പി ജി പൂങ്കുഴലി. മാവോയിസ്റ്റ് സംഘത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നതെന്ന് എസ്പി ട്വന്റിഫോറിനോട് പറഞ്ഞു.

കൊവിഡ് പരിശോധനാഫലം ഇല്ലാതെ അനുമതി നൽകില്ല; ബിനീഷിന്റെ അഭിഭാഷകനെ വിലക്കി ഇ.ഡി

ബംഗളൂരു ലഹരി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകനെ ഇന്നും അനുവദിച്ചില്ല. കൊവിഡ് പരിശോധനാഫലം ഇല്ലാതെ ബിനീഷിനെ കാണാൻ അനുമതി നൽകില്ലെന്ന് ഇ.ഡി നിലപാടെടുത്തു.

ഐഎസ് കേരളാ മൊഡ്യൂൾ സ്ഥാപകാംഗം അറസ്റ്റിൽ

ഐഎസ് കേരളാ മൊഡ്യൂൾ സ്ഥാപകാംഗം അറസ്റ്റിൽ. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉൽ അസ്ലം ആണ് അറസ്റ്റിലായത്.

യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനെതിരെ റെഡ് കോർണർ നോട്ടിസ്

യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനെതിരെ റെഡ് കോർണർ നോട്ടിസ്. ഖാലിദ് മുഹമ്മദ് ഷൗക്രിക്ക് എതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ നീക്കം. ലൈഫ് മിഷനിലെ കോഴയായ 3.6 കോടി രൂപയുമായി ഖാലിദ് വിദേശത്തേക്ക് കടന്നിരുന്നു.

വയനാട്ടിൽ പൊലീസുമായി ഏറ്റുമുട്ടൽ; മാവോയിസ്റ്റ് കൊല്ലപ്പെട്ടു

വയനാട്ടിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. പട്രോളിംഗിനിറങ്ങിയ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. മാവോയിസ്റ്റിന്റെ മരണം പൊലീസ് സ്ഥിരീകരിച്ചു.

ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകന് അനുമതി

ബംഗളൂരു ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകന് അനുമതി. കോടതിയാണ് അനുമതി നൽകിയത്. അഭിഭാഷകൻ ഇന്ന് ബംഗളൂരുവിലെ ഇഡി ഓഫീസിൽ എത്തും. ബിനീഷിനെ കാണാൻ അനുമതി തേടി ബിനോയ് കോടിയേരി കോടതിയെ സമീപിച്ചിരുന്നു.

ആരാകും അടുത്ത പ്രസിഡന്റ് ? യുഎസിൽ ഇന്ന് തെരഞ്ഞെടുപ്പ്

അമേരിക്കയിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഇന്ന് പുലർച്ചെ 6 മണിയോടെയാണ് (ഇന്ത്യൻ സമയം 4.30) വോട്ടിംഗ് ആരംഭിച്ചത്.

സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നത് വൈകും

സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നത് വൈകും. ഇക്കാര്യത്തിൽ നയപരമായ തീരുമാനമായില്ല. കൊവിഡ് വിദഗ്ധ സമിതിയാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

അമിതാഭ് ബച്ചനെതിരെ കേസ്

അമിതാഭ് ബച്ചനെതിരെ കേസ്. ലഖനൗ പൊലീസ് ആണ് കേസ് രജിസ്ടർ ചെയ്തത്. കോൻ ബനേഗ ക്രോർപതിയിൽ നടത്തിയ പരാമർശത്തിനെതിരെ ആണ് കേസ്.

Story Highlights todays news headlines November 03

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top