Advertisement

സംസ്ഥാനത്ത് ഇന്ന് കൊവിഡ് മുക്തരായത് 8206 പേര്‍; ആകെ 3,72,951

November 4, 2020
Google News 3 minutes Read

കൊവിഡ് രോഗമുക്തിയില്‍ സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8206 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 84,995 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,72,951 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്:

  • തിരുവനന്തപുരം -881
  • കൊല്ലം -769
  • പത്തനംതിട്ട -286
  • ആലപ്പുഴ -672
  • കോട്ടയം -470
  • ഇടുക്കി -90
  • എറണാകുളം -1078
  • തൃശൂര്‍ -936
  • പാലക്കാട് -583
  • മലപ്പുറം -655
  • കോഴിക്കോട് -1015
  • വയനാട് -87
  • കണ്ണൂര്‍ -515
  • കാസര്‍ഗോഡ് -169

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,063 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,81,100 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,963 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2972 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Story Highlights covid negative cases kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here