എം.സി. കമറുദ്ദീന്‍ പ്രതിയായ നിക്ഷേപ തട്ടിപ്പ് കേസ്; എംഎല്‍എയെ കൈയൊഴിഞ്ഞ് മുസ്ലിം ലീഗ് നേതൃത്വം

മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംഎല്‍എയെ കൈയൊഴിഞ്ഞ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം. നിക്ഷേപകരുടെ ബാധ്യത തീര്‍ക്കുന്ന കാര്യം പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

പണം തിരികെ നല്‍കുമെന്നാണ് കമറുദ്ദീന്‍ പറഞ്ഞിരിക്കുന്നത്. മറ്റ് കാര്യങ്ങള്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനമെടുക്കും. ധാര്‍മികതയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും യുഡിഎഫ് ജില്ലാ നേതൃയോഗത്തിനെത്തിയ കെപിഎ മജീദ് കാസര്‍ഗോഡ് പറഞ്ഞു.

Story Highlights M.C. Kamaruddin, investment fraud case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top