മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്ന ബപ്പനംമലയിലെ ദൃശ്യങ്ങള്‍

പടിഞ്ഞാറത്തറ പൊലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കേഡര്‍ കൊല്ലപ്പെട്ട് മുപ്പത് മണിക്കൂറിന് ശേഷം സംഭവസ്ഥലത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം ലഭിച്ചു. ഏറ്റുമുട്ടലുണ്ടായ ബാണാസുരമലയിലെ ബപ്പനംമലയിലെ ദൃശ്യങ്ങള്‍ ട്വന്റി ഫോറിന് ലഭിച്ചു. ഏറ്റുമുട്ടല്‍ നടന്ന് മുപ്പത് മണിക്കൂറിന് ശേഷം തണ്ടര്‍ബോള്‍ട്ട് അകമ്പടിയോടെ സംഭവസ്ഥലത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചത്.

വിഡിയോ കാണാം:

ഉള്‍വനത്തിലൂടെ നാല് കിലോമീറ്ററോളം താണ്ടിയാണ് സംഭവസ്ഥലത്തേക്ക് എത്തേണ്ടത്. തുടര്‍ച്ചയായ വെടിവെപ്പിന്റെ സൂചനകള്‍ നല്‍കും വിധം യൂക്കാലിപ്സ് മരങ്ങളിലെല്ലാം വെടിയുണ്ട പതിച്ചതിന്റെ പാടുകളുണ്ട്. മൃതദേഹം കിടന്ന സ്ഥലം മാത്രം പൊലീസ് മാധ്യമങ്ങളെ കാണിച്ചു. വേല്‍മുരുകനൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ വനത്തില്‍ ഇപ്പോളും തുടരുന്നുണ്ട്. തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ വിവിധ സംഘങ്ങളായാണ് തെരച്ചില്‍ നടത്തുന്നത്.

Story Highlights maoist kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top