മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; വേല്‍മുരുകന്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സഹോദരന്‍

പടിഞ്ഞാറത്തറ ബാണാസുരമലയിലെ ബപ്പനംമലയില്‍ വേല്‍മുരുകന്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സഹോദരന്‍ അഡ്വ. മുരുകന്‍. ഏറെ അടുത്ത് നിന്ന് വെടിയുതിര്‍ത്തതിന്റെ പാടുകള്‍ ശരീരത്തിലുണ്ടെന്നും പൊലീസ് മൃതദേഹം പൂര്‍ണമായി കാണിക്കാന്‍ തയാറായില്ലെന്നും മുരുകന്‍ ആരോപിച്ചു. വേല്‍മുരുകന്റെ പോസ്റ്റ്മോര്‍ട്ടം നടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയതായിരുന്നു സഹോദരന്‍.

അതേസമയം മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ഏകപക്ഷീയമായിരുന്നില്ലെന്ന് ആവര്‍ത്തിച്ച് ജില്ലാ പൊലീസ് മേധാവി ജി പൂങ്കുഴലി രംഗത്തെത്തി. തുടര്‍ച്ചയായ വെടിവയ്പ്പുണ്ടായെന്നും എസ്പി വിശദീകരിച്ചു. അതിനിടെ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബെന്നിക്കാണ് അന്വേഷണ ചുമതല. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ വേല്‍മുരുകന്റെ മൃതദേഹം നാളെ പൊലീസ് അകമ്പടിയില്‍ കേരള തമിഴ്നാട് അതിര്‍ത്തിയിലെത്തിക്കും.

Story Highlights Maoist’s brother alleges fake encounter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top