‘മനുഷ്യത്വ രഹിതമായി പെരുമാറിയത് ഇ.ഡി അല്ല, മയക്കുമരുന്നു കച്ചവടം നടത്തിയ ബിനീഷ് കോടിയേരിയാണ്’; രമേശ് ചെന്നിത്തല

മനുഷ്യത്വ രഹിതമായി പെരുമാറിയത് ഇ.ഡി ഉദ്യോഗസ്ഥരല്ല. മയക്കുമരുന്നു കച്ചവടം നടത്തിയ ബിനീഷ് കോടിയേരിയാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ബാലാവകാശ കമ്മീഷനെയും പൊലീസിനെയും ഉപയോഗിച്ച് അന്വേഷണം തടസപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ലൈഫ് മിഷൻ രേഖകൾ ആവശ്യപ്പെട്ടതിന് ഇ.ഡി ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ച നിയമസഭ സ്പീക്കർ രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്നു. ജയിംസ് മാത്യു നൽകിയ പരാതിയിൽ നടപടി സ്വീകരിച്ചത് തെറ്റാണ് എന്നും ചെന്നിത്തല കോഴിക്കോട് സമ്മേളനത്തിൽ പറഞ്ഞു.

Story Highlights ED not behaved inhumanely, ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top