സ്വകാര്യ സ്ഥാപനങ്ങളിലെ 75 ശതമാനം തൊഴിലവസരങ്ങളിലും സംസ്ഥാനത്ത് സ്ഥിര താമസക്കാരെ നിയമിക്കാൻ ഹരിയാന സർക്കാർ

സ്വകാര്യ സ്ഥാപനങ്ങളിലെ 75 ശതമാനം തൊഴിലവസരങ്ങളിലും സംസ്ഥാനത്ത് സ്ഥിര താമസക്കാരായവർക്ക് നീക്കിവയ്ക്കാൻ നിഷ്‌കർഷിക്കുന്ന ബില്ല് ഹരിയാന നിയമസഭ പാസാക്കി. ഹരിയാന തൊഴിൽ മന്ത്രി ദുഷ്യന്ത് ചൗട്ടാലയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.

പ്രതിമാസം 50,000 രൂപയിൽ കുറവ് ശമ്പളമുള്ള ജോലികളാണ് ഇപ്രകാരം സംവരണം ചെയ്തിരിക്കുന്നത്. എന്നാൽ, ചില പ്രത്യേക വിഭാഗം ജോലികളിൽ പ്രാദേശിക ഉദ്യോഗാർഥികളെ ലഭ്യമല്ലാതെവരുന്ന സാഹചര്യത്തിൽ പുറത്തു നിന്ന് ആളുകളെ എടുക്കാം. സ്വകാര്യ കമ്പനികൾ, പാർട്ട്ണർഷിപ്പ് സംരംഭങ്ങൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ജോലികളിലും സ്ഥിര താമസക്കാരായ ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് ഹരിയാന സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ്സ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

Story Highlights hariyana government decided to hire permanent residents in 75 percent of job in the private sector

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top