Advertisement

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കല്‍; സുപ്രിം കോടതിയെ സമീപിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ

November 5, 2020
Google News 1 minute Read

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു.

Read Also : മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ സ്റ്റാർ ക്യാപെയ്‌നർ പദവി റദ്ദാക്കിയ നടപടി സുപ്രിം കോടതി സ്റ്റേ ചെയ്തു

താന്‍ ഉന്നയിച്ച വിഷയങ്ങള്‍ കോടതി അംഗീകരിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം കണക്കിലെടുത്താണ് ഹര്‍ജി തള്ളിയതെന്നും പ്രതികരണം. വിധി പകര്‍പ്പ് ലഭിച്ചാലുടന്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കും. മേല്‍കോടതിയില്‍ നിന്ന് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പിസി ജോര്‍ജ് പറഞ്ഞു.

തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോര്‍ജ് എംഎല്‍എ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നായിരുന്നു പി സി ജോര്‍ജ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.

Story Highlights pc george, local body election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here