Advertisement

ശിവശങ്കറിനേയും പെന്നാർ ഇൻഡസ്ട്രി ഉടമയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

November 6, 2020
Google News 1 minute Read

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനേയും ഹൈദരാബാദ് പെന്നാർ ഇൻഡസ്ട്രി ഉടമ ആദിത്യ റാവുവിനേയും എൻഫോഴ്‌സ്‌മെന്റ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു.

ലൈഫ് മിഷൻ പദ്ധതിയുടെ അടക്കം നിരവധി രേഖകൾ എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു. ലൈഫ് മിഷന്റെ കൂടുതൽ പദ്ധതി വിവരങ്ങൾ ശിവശങ്കർ സ്വപ്നക്ക് കൈമാറിയിരുന്നു. ഹൈദരാബാദിലെ പെന്നാർ ഇൻഡസ്ട്രിക്ക് സ്വപ്ന ഈ രേഖകൾ കൈമാറി. സ്വപ്ന വഴി കരാറുകാരിൽ നിന്ന് ശിവശങ്കർ കോഴ വാങ്ങിയതായി എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഈ പണം വിദേശത്തേക്ക് കടത്തിയതായി ഇഡി സംശയിക്കുന്നുണ്ട്.

Story Highlights M shivashankar, Enforcement directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here