സിബിഐയെ വിലക്കി ഝാർഖണ്ഡും

സിബിഐയ്ക്കുള്ള പൊതു അന്വേഷണ അനുമതി ഝാർഖണ്ഡ് സർക്കാരും റദ്ദാക്കി. ഇതോടെ സിബിഐയെ തടയുന്ന എട്ടാമത്തെ സംസ്ഥാനമായി ഝാർഖണ്ഡ്. ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് സിബിഐയ്ക്കുള്ള പൊതു അന്വേഷണ അനുമതി റദ്ദാക്കിയത്.

സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഇനി ഝാർഖണ്ഡിലെ കേസുകൾ സിബിഐയ്ക്ക് അന്വേഷിക്കാൻ കഴിയില്ല. കേരളം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ നേരത്തെ ഈ അനുമതി റദ്ദാക്കിയിരുന്നു. അതേസമയം ആന്ധ്രാപ്രദേശിൽ കഴിഞ്ഞ വർഷം വൈഎസ്ആർ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷം സിബിഐക്കുള്ള അന്വേഷണ അനുമതി പുനഃസ്ഥാപിച്ചിരുന്നു.

Story Highlights Jharkhand decides to keep CBI out

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top