Advertisement

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാനുള്ള നിയമസഭ പ്രിവിലേജ് കമ്മിറ്റി നീക്കം; എതിര്‍പ്പുമായി പ്രതിപക്ഷം

November 6, 2020
Google News 1 minute Read
cm pinarayi vijayan and ramesh chennithala

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാനുള്ള നിയമസഭ പ്രിവിലേജ് കമ്മിറ്റി തീരുമാനത്തിനെതിരെ പ്രതിപക്ഷം. സര്‍ക്കാര്‍ നീക്കം വിവിധ കേസുകളിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടപ്പെടുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പറഞ്ഞു.

Read Also : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യുന്നതെല്ലാം ചെയ്യട്ടെ: റെയ്ഡിനെ കുറിച്ച് ബിനീഷ് കോടിയേരി

നിയമാനുസൃതമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ പരസ്യമായി തള്ളിപ്പറയാത്തത്. സര്‍ക്കാരിന്റെ അഴിമതി മൂടിവയ്ക്കാനും അന്വേഷണം അട്ടിമറിക്കാനും നിയമസഭയെ കരുവാക്കുന്നത് അംഗീകരിക്കാനാവിലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇഡിയോട് വിശദീകരണം തേടാനുളള ഉത്തരവ് ശരിയാണോയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ചോദിച്ചു.

ഇഡിക്ക് നോട്ടീസ് നല്‍കിയത് വിസ്മയിപ്പിച്ചെന്നും നിയസഭാ കമ്മിറ്റിക്ക് ഇല്ലാത്ത അധികാരമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും വിഡി സതിശന്‍ എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. അന്വേഷണത്തെ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഇതിനായി സര്‍ക്കാര്‍ മിഷനറികളെ ഉപയോഗിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

നിയമസഭ പ്രിവിലേജ് കമ്മറ്റി ഏഴു ദിവസത്തിനകം വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ഇഡിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഇഡി ഉന്നതരെ വിളിച്ചു വരുത്താനാണ് നീക്കം.

Story Highlights legislative privilage committee, enforement directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here