Advertisement

പ്ലേ ഓഫ് ഭൂതം പിടികൂടിയ ഡൽഹി; ഇതൊക്കെ നമ്മളെത്ര കണ്ടതാ എന്ന് മുംബൈ: ഇന്നത്തെ ഐപിഎൽ കാഴ്ചകൾ

November 6, 2020
2 minutes Read
mumbai indians delhi capitals
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അങ്ങനെ ഐപിഎൽ ഈ സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായി. അത് മുംബൈ ആണെന്ന് പറയുന്നതിൽ ആരും അതിശയിക്കില്ല. അത്ര ആധികാരികമായ ഒരു സീസണായിരുന്നു അവർക്ക് ഇത്. ആ ആധികാരികത ക്വാളിഫയറിലും തുടർന്നതോടെ ഡൽഹിയെ മറികടന്ന് മുംബൈ ഫൈനലിൽ.

ആദ്യ ഓവറിലെ 15 റൺസാണ് മുംബൈ ഇന്നിംഗ്സിൻ്റെ ടോൺ സെറ്റ് ചെയ്തത്. രോഹിത് ശർമ്മ അടുത്ത ഓവറിൽ പുറത്തായത് അവരെ ബാധിച്ചില്ല. ഈ സീസണിൽ രോഹിത് എന്ന ബാറ്റ്സ്മാൻ മുംബൈയ്ക്ക് വേണ്ടി അത്ര നല്ല പ്രകടനങ്ങളൊന്നും നടത്തിയിട്ടില്ലല്ലോ. അതുകൊണ്ട് തന്നെ രോഹിതിൻ്റെ വിക്കറ്റ് മുംബൈയെ സംബന്ധിച്ചിടത്തോളം അത്ര വലിയ തിരിച്ചടി ആയിരുന്നില്ല.

പതിവു പോലെ സൂര്യകുമാർ യാദവിൻ്റെ ഒരു ക്ലാസി ഫിഫ്റ്റി. ഡികോക്കിൻ്റെ ക്വിക്ക്ഫയർ ഇന്നിംഗ്സ്. ഹർദ്ദിക്കിൻ്റെ ബ്രൂട്ടൽ ഫിനിഷ്. ചേരുവകളൊക്കെ കൃത്യമായിരുന്നു. അതിനിടയിൽ ഒരു ഇന്നിംഗ്സ്, ഇഷാൻ കിഷൻ്റെ ഇന്നിംഗ്സ് എടുത്തു പറയണം. പയ്യെ തുടങ്ങി, സ്ലോഗ് ഓവറുകളിൽ കത്തിക്കയറി ഒരു കിടിലൻ ഇന്നിംഗ്സ്.

കിഷൻ പന്തിനെപ്പോലെയായിരുന്നു. ലെഗ് സൈഡിൽ ലിമിറ്റഡ് സ്ട്രോക്കുകളുള്ള ഒരു സ്ലോഗർ. വിക്കറ്റ് സംരക്ഷിച്ച് കളിക്കേണ്ടതിൻ്റെ ആവശ്യകത ഇരുവരും ഒരുപാട് കേട്ടു. ഈ സീസണിൽ രണ്ട് പേരുടെ ഗെയിമിലും മാറ്റമുണ്ടാവുകയും ചെയ്തു. കിഷൻ കൃത്യമായി തൻ്റെ ഗെയിം അങ്ങനെ മാറ്റിയെടുത്തു. ഇന്നിംഗ്സ് ബിൽഡ് ചെയ്യാനും ഗെയിം പുരോഗമിക്കുമ്പോൾ അനായാസം സ്ട്രോക്കുകൾ കളിക്കാനും കിഷനു കഴിയുന്നുണ്ട്. ഷോട്ട് ഏരിയ ഒരുപാട് റിച്ച് അല്ലെങ്കിലും കിഷന് ഗെയിമിൽ ഇംപാക്ട് ഉണ്ടാക്കാൻ കഴിയുന്നുണ്ട്. പന്തിനെപ്പറ്റി കൂടുതലൊന്നും പറയുന്നില്ല.

0-3. ഫുട്ബോൾ സ്കോർബോർഡ് പോലെ കാണുന്ന ഈ അക്കങ്ങൾ ഡൽഹിയുടെ ഇന്നത്തെ നിസ്സഹായാവസ്ഥ പറയും. ടോപ്പ് 3 ബാറ്റ്സ്മാന്മാർ ഡക്ക്. ആകെ നാല് ഇരട്ടയക്ക സ്കോറുകൾ. ബോൾട്ടും ബുംറയും ചേർന്ന് പിച്ചിച്ചീന്തിക്കളഞ്ഞു. സ്റ്റോയിനിസ് ഇങ്ങനെ പിള്ളേരെ എടുത്തലക്കി ഒരു ഫിഫ്റ്റിയൊക്കെ അടിച്ച് നൈസായിട്ടിങ്ങനെ പോകുമ്പഴാണ് ബുംറ വരുന്നത്. ഡിഫൻഡ് ചെയ്തേക്കാം എന്ന് വിചാരിച്ച് സ്റ്റമ്പ് കവർ ചെയ്ത് ബാറ്റ് വെച്ചു. എല്ലാം കൃത്യമായിരുന്നു. പക്ഷേ, ബുംറയുടെ ആംഗിൾ കുറ്റിയും കൊണ്ട് പോയി. നേരത്തെ ചത്തുകഴിഞ്ഞ ഡൽഹിക്ക് അപ്പോഴാണ് ഒരു റീത്തായത്.

Story Highlights mumbai indians delhi capitals ipl qualifier analysis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement