മകളുടെ ആദ്യ സമ്പാദ്യത്തില്‍ നിന്ന് സാരി സമ്മാനം… നിധിയെന്ന് പൂര്‍ണിമ

poornima indrajith

ഫാഷന്‍ ഡിസൈനറും സിനിമാ താരവുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. പൂര്‍ണിമ ധരിച്ച സാരിക്കാണ് പ്രത്യേകത. സ്‌നേഹത്താല്‍ പൊതിഞ്ഞതാണ് ഈ സാരിയെന്ന് പൂര്‍ണിമ പറയുന്നു.

മകള്‍ സമ്മാനിച്ച സാരിയുടുത്താണ് പൂര്‍ണിമ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. ചുവപ്പും നീലയും കലര്‍ന്ന സാരിയോടൊപ്പം ചുവന്ന സ്ലീവ് ലെസ് ബ്ലൗസും അണിഞ്ഞ ചിത്രങ്ങള്‍ പൂര്‍ണിമ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

‘ശുദ്ധമായ സ്‌നേഹത്താലും നന്ദിയാലും പൊതിഞ്ഞ ആറ് യാര്‍ഡ്! എന്റെ മകള്‍ അവളുടെ ആദ്യ സമ്പാദ്യത്തില്‍ സമ്മാനിച്ചത്. ഈ സാരി, കൈപ്പടയില്‍ എഴുതിയ കത്ത്, ആ മനോഹര നിമിഷം… എല്ലാം ഒരു നിധിയാണ്.’ എന്ന് പൂര്‍ണിമ കുറിച്ചു.

സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് പൂര്‍ണിമ. ഫാഷന്‍ ഡിസൈനറായ പൂര്‍ണിമ ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ സെലിബ്രിറ്റികള്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും പ്രസിദ്ധമാണ്. പൂര്‍ണിമയുടെയും ഭര്‍ത്താവ് ഇന്ദ്രജിത്തിന്റെയും പ്രണയ വിവാഹമായിരുന്നു. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. പ്രാര്‍ത്ഥനയും നക്ഷത്രയും.

Story Highlights poornima indarjith in saree

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top