നാല്‍പതു വയസുകാരിയെ ‘ആന്റി’ എന്നു വിളിച്ചു; പത്തൊന്‍പതുകാരിയെ കൂട്ടംചേര്‍ന്ന് തല്ലി സ്ത്രീകള്‍

പത്തൊന്‍പതു വയസുകാരിയെ ഒരുകൂട്ടം സ്ത്രീകള്‍ തല്ലുന്നതിന്റെ വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ ബാബുഗഞ്ച് മാര്‍ക്കറ്റില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

കൂട്ടത്തല്ലിനു പിന്നിലെ കാരണമാണ് രസകരമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല്പതു വയസുകാരിയെ ‘ആന്റി’ എന്ന് വിളിച്ചതിനാണ് പത്തൊന്‍പതു വയസുകാരിയെ സ്ത്രീകള്‍ കൂട്ടം ചേര്‍ന്ന് തല്ലിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയെ തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്.

നാലുപതുകാരിയെ ആന്റി എന്ന് വിളിച്ചതാണ് പ്രകോപനത്തിന് കാരണം. ആന്റി എന്ന് വിളിച്ചത് ഇഷ്ടപ്പെടാതിരുന്ന സ്ത്രീ പത്തൊന്‍പതുകാരിയെ മര്‍ദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ കൂടെയുണ്ടായിരുന്ന സ്ത്രീകളും പത്തൊന്‍പതുവയസുകാരിയെ തല്ലാന്‍ കൂടുകയായിരുന്നു. ഒടുവില്‍ പൊലീസ് എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്.

അതേസമയം, സംഭവത്തില്‍ ഇരു വിഭാഗത്തില്‍പ്പെട്ടവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതായും പരാതികളില്ലാത്തതില്‍ പറഞ്ഞുവിട്ടതായും പൊലീസ് അറിയിച്ചു.

കോസ്‌മെറ്റിക്‌സും, ഗാര്‍മെന്റ്‌സും സ്ത്രീകള്‍ക്കായുള്ള വസ്തുക്കളും വില്‍ക്കുന്ന മാര്‍ക്കറ്റിലായിരുന്നു സംഭവം. വലിയ തിരക്കായിരുന്നു മാര്‍ക്കറ്റില്‍ അനുഭവപ്പെട്ടിരുന്നത്. ഇതിനിടെയാണ് തിരക്കിനിടയില്‍ നിന്ന് പത്തൊന്‍പതുകാരിയായ പെണ്‍കുട്ടി നാല്‍പതുകാരിയോട് ‘എക്‌സ്‌ക്യൂസ് മീ, ആന്റി’ എന്ന് പറഞ്ഞത്. ഇത് ഇഷ്ടപ്പെടാതിരുന്ന സ്ത്രീ പത്തൊന്‍പതുകാരിയെ തല്ലുകയായിരുന്നു.

പത്തൊന്‍പതുകാരി നാല്‍പതുകാരിയെ ആന്റി എന്ന് വിളിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കവും തല്ലും ഉണ്ടായതെന്നും ഇരുകൂട്ടരെയും സ്റ്റേഷനില്‍ എത്തിച്ചശേഷം പരാതിയില്ലാത്തതിനാല്‍ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടുവെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കാഞ്ചന്‍ കത്തിയാര്‍ പറഞ്ഞു.

Story Highlights 40-year-old woman beats up 19-year-old girl in UP for calling her aunty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top