Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 500 പേര്‍ക്ക്

November 7, 2020
Google News 3 minutes Read

കോട്ടയം ജില്ലയില്‍ ഇന്ന് 500 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 497 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേരും ഇന്ന് രോഗബാധിതരായി.

ജില്ലയില്‍ ഇന്ന് 612 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4814 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 26774 പേര്‍ കൊവിഡ് ബാധിതരായി. ഇതില്‍ 21912 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19583 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ഇങ്ങനെ:

കോട്ടയം -45, ചങ്ങനാശേരി-33, ഈരാറ്റുപേട്ട-32, മാടപ്പള്ളി-25, പാറത്തോട്-24, പനച്ചിക്കാട്-22, വൈക്കം-15, വാഴപ്പള്ളി-14, ചിറക്കടവ്-13, രാമപുരം, കോരുത്തോട്, കൊഴുവനാല്‍, തലയാഴം-12, കുമരകം, ഉദയനാപുരം-10, തിടനാട്, അയര്‍ക്കുന്നം, തൃക്കൊടിത്താനം-9, ടിവി പുരം, അയ്മനം, കൂട്ടിക്കല്‍, ചെമ്പ്-8, വെളിയന്നൂര്‍-7

ഏറ്റുമാനൂര്‍, പാമ്പാടി, എരുമേലി, വാകത്താനം, തിരുവാര്‍പ്പ്, വാഴൂര്‍, വിജയപുരം, മറവന്തുരുത്ത്-6, തലയോലപ്പറമ്പ്, പാലാ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, -5, വെച്ചൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, കുറിച്ചി, പുതുപ്പള്ളി, മുത്തോലി, മീനടം, അകലക്കുന്നം, വെള്ളൂര്‍-4, കറുകച്ചാല്‍, കിടങ്ങൂര്‍, ഭരണങ്ങാനം, ഞീഴൂര്‍, ഉഴവൂര്‍, മുളക്കുളം, കങ്ങഴ-3

തലപ്പലം, അതിരമ്പുഴ, തീക്കോയി, കരൂര്‍, പള്ളിക്കത്തോട്, തലനാട്, മൂന്നിലവ്-2, കൂരോപ്പട, കാണക്കാരി, പായിപ്പാട്, കടപ്ലാമറ്റം, ആര്‍പ്പൂക്കര, കടുത്തുരുത്തി, കുറവിലങ്ങാട്, മണര്‍കാട്-1

Story Highlights covid confirmed 500 people In Kottayam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here